ദിലീപും കാവ്യാ മാധവനും വീണ്ടും

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രത്തില്‍ ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു. പിന്നെയും എന്നാണ് ചിത്രത്തിന്റെ പേര്.

നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്ദ, രവി വള്ളത്തോള്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2016 മദ്ധ്യത്തോടെ ചിത്രം തീയറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു തീവ്രപ്രണയകഥയാണ് അടൂരിന്റെ ചിത്രത്തിന്റെ പ്രതിപാദ്യം. മെയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close