ദുബായ് – റഷ്യ യാത്രാവിമാനം തകർന്ന് രണ്ട് ഇന്ത്യാക്കാർ ഉൾപ്പെടെ 62 മരണം

ദുബായിൽ നിന്നുള്ള വിമാനം റഷ്യയിൽ തകർന്നുവീണ് രണ്ട് ഇന്ത്യാക്കാർ ഉൾപ്പെടെ 62 മരണം. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ജു കതിർവേൽ അയ്യപ്പൻ, മോഹൻ ശ്യാം എന്നിവരാണ് മരിച്ച ഇന്ത്യാക്കാർ.  റോസ്തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്.  മൂടൽമഞ്ഞുകാരണം കാഴ്ച മറഞ്ഞതിനാൽ ലാൻഡിങ് പിഴച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. റൺവേയിൽ നിന്ന് 50 മീറ്ററിലേറെ അകലെയാണ് വിമാനം ലാൻഡ് ചെയ്തത്. ഉടൻ തീപിടിച്ച് തകരുകയായിരുന്നു.

ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം എഫ് ഇസെഡ് 981 ബോയിങ് 737 ആണ് രാവിലെ ലാന്‍ഡിങിനിടെ റോസ്റ്റോവ് ഒണ്‍ ഡണ്‍ വിമാനത്താവളത്തില്‍ വച്ച്‌ തകര്‍ന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 62 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 44 പേര്‍ റഷ്യക്കാരും എട്ട് പേര്‍ ഉക്രൈനുകാരും രണ്ടു പേര്‍ ഇന്ത്യാക്കാരുമാണെന്നും ഒരാള്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയാണെന്നും ദുബായ് മീഡിയ ഒഫീസ് വ്യക്തമാക്കി.

ജന്മഭൂമി: http://www.janmabhumidaily.com/news393518#ixzz43LInBULS

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close