ദുരന്തത്തിന്റെ ഓര്‍മയില്‍ സ്പെയ്ന്‍

fabrigas

ഹോളണ്ടില്‍ നിന്നേറ്റ ദുരന്തത്തിന്റെ ഓര്‍മയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ന് ചിലിയെ നേരിടുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമായതിനാല്‍ ജീവന്‍ മരണ പോരാട്ടത്തിനാണ് സ്പെയ്ന്‍ ഇറങ്ങുന്നത്. ഒരു സമനില പോലും സ്പെയ്നിന്റെ സാധ്യതകളെ തല്ലിക്കെടുത്തും. ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും അഞ്ച് ഗോള്‍ തിരിച്ചു വാങ്ങിയായിരുന്നു ഈ ദുരന്തം. ഹോളണ്ടിനെതിരായ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാകും ചിലിക്കെതിരെ കോച്ച് ഡെന്‍ബോസ്ക് ടീമിനെ ഒരുക്കുക. ആക്രമണ നിരയുടെ ചുമതല ഡീഗോ കോസ്റ്റയെ മാറ്റി ഫാബ്രിഗസിനെയും ടോറസിനെയും ഏല്‍പ്പിച്ചേക്കും. പ്രതിരോധത്തില്‍ പിക്വെയ്ക്ക് പകരം ജാവി മാര്‍ട്ടിനെസ് ആദ്യ ഇലവനില്‍ വരാനാണ് സാധ്യത. ഹോളണ്ടിനെതിരെ തികഞ്ഞ പരാജയമായിരുന്നെങ്കിലും വലകാക്കാനുള്ള ചുമതല കസീയസിന് തന്നെയാകും.

മറുവശത്ത് ആദ്യ മത്സരം ജയിച്ചതിന്റെ ആവേശത്തിലാണ് ചിലി. മാരക ഫോമിലുള്ള ബാഴ്സലോണ സ്ട്രൈക്കര്‍ അലക്സിസ് സാഞ്ചസാണ് അവരുടെ തുറുപ്പ് ചീട്ട്. സ്പെയ്നിനെതിരെ ഇന്നേ വരെ ജയിക്കാനായിട്ടില്ല എന്നതാണ് അവരെ പ്രധാനമായും അലട്ടുന്നത്. 10 തവണ മത്സരിച്ചതില്‍ 8 ല്‍ സ്പെയ്ന്‍ ജയിച്ചപ്പോള്‍ 2 എണ്ണം സമനിലയിലായി. ലോകകപ്പില്‍ രണ്ട് തവണ കണ്ടു മുട്ടിയപ്പോഴും ജയം സ്പെയ്നൊപ്പം നിന്നു. കഴിഞ്ഞ ലോകകപ്പില്‍ 2-0നും 1950 ല്‍ 2-1 നുമായിരുന്നു ജയം. 50 ല്‍ മത്സരം നടന്ന മാരക്കാനയില്‍ തന്നെയാണ് ഇത്തവണ മത്സരം എന്നത് സ്പെയ്നിന് മാനസിക മുന്‍ തൂക്കം നല്‍കുന്നുണ്ട്. വന്‍ ജയത്തോടെ ഹോളണ്ടില്‍ നിന്നേറ്റ മുറിവുണയ്ക്കാം എന്നാണ് കോച്ച് ഡെന്‍ബോസ്കിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ആ മുറിവില്‍ കുത്തി നോവിച്ച് ലോകചാമ്പ്യന്‍മാരെ നാണം കെടുത്താനാണ് ചിലിയുടെ വരവ്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close