ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ

 

35ാമത് ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. സംസ്ഥാനത്തെ ഏഴുജില്ലകളിലായി 29 വേദികളിലാണ് മല്‍സരങ്ങള്‍ . 36 ഇനങ്ങളില്‍ 11,500 കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ മെംബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രനാണ് തീയതി പ്രഖ്യാപിച്ചത്.

ദേശീയ ഗെയിംസിനായി കേരളം പൂര്‍ണമായും സജ്ജമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോണോവാള്‍ , സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ , മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ , എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Show More

Related Articles

Close
Close