ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

national film awards

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദില്ലിയില്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമ്മൂടും രാജ്കുമാര്‍ യാദവും, മികച്ച നടിക്കുള്ള പുരസകാരം ഗീതാഞ്ജലി ഥാപ്പയും ഏറ്റുവാങ്ങി. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഗാനരചയിതാവ് ഗുല്‍സാറിന് രാഷ്ട്രപതി സമ്മാനിച്ച

പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂടിനും ഷഹീദിലെ അഭിനയത്തിന് രാജ്കുമാറിനും മികച്ച നടനുള്ള 61മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു.

സംവിധായകന്‍ ഡോ ബിജുവും, നിര്‍മ്മാതാവ് അനില്‍ അമ്പലത്തറയും ചേര്‍ന്ന് പേരറിയാത്തവര്‍ എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി സൗഹൃദ ചിത്രത്തിനുള്ള അവാര്‍ഡും ഏറ്റുവാങ്ങി. മികച്ച മലയാളം ചിത്രം നോര്‍ത്ത് 24 കാതത്തിന്റെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണനും പുരസ്‌ക്കാരത്തിന് അര്‍ഹനായി. കഥേതര വിഭാഗത്തില്‍ ക്രിസ്‌റ്റോ ടോമിയും സ്വപാനത്തിലെ റീറെക്കോര്‍ഡിംഗിന് ഡി യുവരാജും അവാര്‍ഡ് സ്വീകരിച്ചു.

രാജേഷ് ടച്ച്റിവര്‍ , സാബു ജോസഫ്, ഗൗതംനായര്‍ , എന്നിവരും മറ്റു ഭാഷ ചിത്രങ്ങളിലൂടെ അവാര്‍ഡിന് അര്‍ഹരായ മലയാളികളില്‍ ഉള്‍പ്പെടുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഷിപ്പ് ഓഫ് തീസ്യസിന്റെ സംവിധായകന്‍ ആനന്ദ് ഗാന്ധിയും അവാര്‍ഡ് ഏറ്റുവാങ്ങി. ഗാനരചയിതാവ്, സംവിധായകന്‍ , ഉറുദു കവി എന്നി നിലകളില്‍ പേര് കേട്ട ഗുല്‍സാറിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു. സാമൂഹിക പ്രതിബദ്ധയുള്ള ചിത്രങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖ ര്‍ ജി അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close