ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

childs

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ സ്വമേധയാ കമ്മീഷന്‍ കേസെടുത്തു.

കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തെക്കുറിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധയാ കേസെടുത്ത കമ്മീഷന്‍, മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

കുട്ടികളെ കൊണ്ടുവന്നത് വിവാദമായതോടെ കേരള സര്‍ക്കാര്‍ ഇടപെട്ട് 119 കുട്ടികളെയും ജാര്‍ഖണ്ഡിലേക്ക് മടക്കി അയച്ചു. എറണാകുളം-പട്‌ന എക്‌സ്പ്രസിന്റെ രണ്ട് പ്രത്യേക എ.സി കോച്ചുകളിലാണ് കുട്ടികളെ മടക്കി അയച്ചത്.

കേരള പോലീസ്, സാമൂഹ്യ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ പ്രതിനിധികളും ഇവരെ അനുഗമിക്കുന്നുണ്ട്.

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യകടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കിയിരുന്നു. ചെറിയപ്രായത്തിലുള്ള കുട്ടികളെ കൊണ്ടുവന്നതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close