ദേശീയ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണം : സിപിഐ കേരള നേതാക്കള്‍

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ദേശീയ കൗണ്‍സിലില്‍  കേരള നേതാക്കള്‍ . പാര്‍ടിയെ വലിയ തകര്‍ച്ചയിലേക്ക് നയിച്ചതിന് പിന്നില്‍ കേന്ദ്ര നേതാക്കളുടെ പിടിപ്പുകേട് തന്നെയാണെന്ന രൂക്ഷമായ വിമര്‍ശനമാണ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ടിയുടെ നയങ്ങള്‍ അട്ടിമറിച്ച നേതാക്കള്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നും  ദേശീയ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കണമെന്നും  കേരള നേതാക്കള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവ് എ.ബി.ബര്‍ദാനെതിരെ  വിമര്‍ശനം ഉയര്‍ന്നു. പാര്‍യിലെ കീഴ്വഴക്കങ്ങള്‍ ബര്‍ദാന്‍ മറക്കുന്നുവെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ഇന്നലെയും ബര്‍ദാന് നേരെ വലിയ ആക്രമണങ്ങള്‍ കേരള നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തെ ചൊല്ലി ബര്‍ദാനും സി.എന്‍.ചന്ദ്രനും തമ്മില്‍ വാക്ക്‌പോരും ഉണ്ടായി. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയുമായി സഖ്യം വേണ്ടെന്ന് വെച്ചത് പാര്‍ടിയുടെ തെറ്റായ തീരുമാനമായിപ്പോയി. അണ്ണാഡി.എം.കെ. വാഗ്ദാനം ചെയ്ത ഒരു സീറ്റില്‍ മത്സരിച്ചിരുന്നെങ്കില്‍ ആ സീറ്റെങ്കിലും സിപിഐക്ക് ലഭിക്കുമായിരുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം കരുതലോടെയുള്ള തീരുമാനം എടുത്തില്ല. ബംഗാളില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് പാര്‍ടി. ബംഗാളിന്റെ കാര്യത്തില്‍ പുതിയ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close