ദൈവമേ ഫുട്ബോള്‍ ദൈവത്തിന്റെ പിന്‍മുറക്കാരെ അനുഗ്രഹിക്കുക

messi

ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ലോകകിരീടത്തിനായി ആദ്യപോരാട്ടം തുടങ്ങുകയാണ് അര്‍ജന്റീന. ബ്രസീലിന്റെ സ്വപ്ന ഭൂമിയില്‍ അവര്‍ക്ക് കൂടി പാഠമാകുന്ന വിജയം. ഒപ്പം കലാശക്കളിയ്ക്ക് മാരക്കാനയിലേക്കുള്ള പ്രയാണത്തിന് മാരക്കാനയില്‍ നിന്ന് തന്നെ സ്വപ്നതുല്യമായ തുടക്കവും അതാണ് ബോസ്നിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചുംചിരവൈരികളായ ബ്രസീല്‍ ആദ്യ മത്സരം ജയിച്ച സാഹചര്യത്തില്‍ അതിനേക്കാള്‍ മികച്ചതും മനോഹരവുമായ ജയം തന്നെ വേണം അവര്‍ക്ക്. അഭിനവ ഫുട്ബോളിലെ മിശിഹാ ലയണല്‍ മെസ്സിയും അഗ്യൂറോയും ഹിഗ്വെയ്നും എയ്ഞ്ചല്‍ ഡി മരിയയും നേതൃത്വം നല്‍കുന്ന മുന്നേറ്റ നിര ഈ പ്രതീക്ഷ കാത്തില്ലെങ്കിലെ അത്ഭുതമുള്ളൂ. യോഗ്യതാ റൗണ്ടില്‍ ഗോള്‍ മഴ തീര്‍ത്ത മുന്നേറ്റ നിരയ്ക്ക് കരുത്ത് പകരാന്‍ ആവശ്യമെങ്കില്‍ ലവേസിയെയും ഉപയോഗിക്കാനാകും. കഴിഞ്ഞ ലോകകപ്പിലേത് പോലെ മെസ്സി മാര്‍ക്ക് ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കോച്ച് സബേല തന്ത്രമൊരുക്കുന്നത്. എന്നാല്‍ ഈ ലോകകപ്പിലെ ഏക നവാഗതരായ ബോസ്നിയ അത്ര നിസാരരല്ല.ശക്തമായ പ്രതിരോധമാണ് അവരുടേത്. യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ നിന്ന് 30 ഗോള്‍ നേടിയ ടീം 6 എണ്ണം മാത്രമാണ് വഴങ്ങിയത്. അത് കൊണ്ട് തന്നെ അര്‍ജന്റീനന്‍ ആക്രമണവും ബോസ്നിയന്‍ പ്രതിരോധവും തമ്മിലുള്ള ബലാബലമാകും മത്സരം.

ബ്രസീലില്‍ ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് മത്സരം കളിയ്ക്കുന്നത്. ഇതിന് മുമ്പ് 1950 ബ്രസീല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ ബ്രസീല്‍ ഫുട്ബോള്‍ ‌ ഫെഡറേഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അര്‍ജന്റീന ലോകകപ്പ് ബഹിഷ്കരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പില്‍ വിജയത്തുടക്കമാണ് മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close