ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ദക്ഷിണ കൊറിയയിലേക്ക്

ദിന കൊറിയൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു  പുറപ്പെടും. ജനതയുടെ ഉയർച്ചക്കും സമാധാനത്തിനും വേണ്ടി ഉഭയകക്ഷി ബന്ധം ഭാവി കേന്ദ്രീകൃതമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ രണ്ടാം സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലെത്തുന്ന പ്രധാനമന്ത്രി, അവിടെ വെച്ച് സിയോൾ സമാധാന പുരസ്കാരം ഏറ്റു വാങ്ങും.

അന്താരാഷ്ട്ര സഹകരണം, ആഗോള പുരോഗതി, മാനവിക വികസന നയങ്ങൾ തുടങ്ങിയവയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുൻ നിർത്തി കഴിഞ്ഞ ഒക്ടോബറിൽ സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം നിരവധി കരാറുകളിലും ഒപ്പ് വയ്ക്കും. മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കൊറിയയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം അവിടുത്ത ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.

Show More

Related Articles

Close
Close