ധര്‍മ്മരാജന് ജീവപര്യന്തം: 23 പ്രതികള്‍ക്ക് തടവ്‌

                                                                                      kerala highcourt

സൂര്യനെല്ലി കേസില്‍ ഹൈക്കോടതിയുടെ മുമ്പത്തെ വിധി തിരുത്തിക്കൊണ്ട് കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഏഴ് പ്രതികളെ വെറുതെവിട്ടു. കേസിലെ പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ജീവപര്യന്തം തടവും ശരിവെച്ചിട്ടുണ്ട്.

കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്ക്കുകയും ചെയ്ത മുമ്പത്തെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്. കേസിലെ 23 പ്രതികള്‍ക്ക് നാല് വര്‍ഷം മുതല്‍ 13 വര്‍ഷം വരെയാണ് തടവ് ശിക്ഷവിധിച്ചിരിക്കുന്നത്.

പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും അപ്പീലുകള്‍ പരിഗണിച്ചതും ശിക്ഷ ശരിവെച്ചതും. ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

ബാലവേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച വിധിയിലെ ഇത്തരത്തിലുള്ള പരാമര്‍ശം ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഇപ്പോഴത്തെ വിധിയില്‍ പറയുന്നു. ഒപ്പം പെണ്‍കുട്ടിക്കെതിരായി മുമ്പത്തെ വിധിയിലുണ്ടായിരുന്ന മറ്റ് പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കംചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close