ധോനി ക്യാപ്റ്റന്‍സി ഒഴിയുമെന്ന് സൂചന

ഓവലിലെ ദുരന്തത്തിനുശേഷം ഇംഗ്ലണ്ടില്‍ നിന്നുയരുന്ന ചോദ്യമിതാണ്. മഹേന്ദ്ര സിങ് ധോനി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണോ? അഞ്ചാം ടെസ്റ്റിലെ ദയനീയ തോല്‍വിക്കുശേഷം ധോനി മാധ്യമങ്ങള്‍ക്ക് നല്‍കിയ സൂചനയില്‍ നിന്നാണ് ഈ അഭ്യൂഹത്തിന് തീപിടിച്ചിരിക്കുന്നത്.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ നായകസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണുക എന്നതായിരുന്നു ധോനിയുടെ മറുപടി. ഇപ്പോഴത്തെ തോല്‍വിയുടെ ആഘാതവുമായി ഒത്തുപോവാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന കാര്യം നിങ്ങള്‍ കാത്തിരിന്നു കാണുക-ധോനി മാധ്യമങ്ങളോട് പറഞ്ഞു. നായകന്‍ എന്ന നിലയില്‍ ടീമിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞോ എന്ന ചോദ്യത്തിന് അതേ എന്ന് തോന്നുന്നു എന്നും ധോനി മറുപടി നല്‍കി. ഇതൊക്കെയാണ് ധോനി ക്യപ്റ്റന്‍സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുകയാണെന്ന ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നത്.

അഞ്ചു ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിലെ പത്ത് ഇന്നിങ്‌സില്‍ നിന്നായി 349 റണ്‍സാണ് ക്യാപ്റ്റന്‍ ധോനിക്ക് നേടാനായത്. സമനിലയിലായ നോട്ടിങ്ങാം ടെസ്റ്റില്‍ 82,11, ഇന്ത്യ 95 റണ്‍സിന് വിജയിച്ച ലോര്‍ഡ്‌സ് ടെസ്റ്റില്‍ 1,19, ഇംഗ്ലണ്ട് 266 റണ്‍സിന് വിജയിച്ച സൗത്താംപ്ടണ്‍ ടെസ്റ്റില്‍ 50,6, ഇംഗ്ലണ്ട് ഇന്നിങ്‌സിനും 54 റണ്‍സിനും വിജയിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 71, 27, ഇംഗ്ലണ്ട് ഇന്നിങ്‌സിനും 244 റണ്‍സിനും തോറ്റ ഓവല്‍ ടെസ്റ്റില്‍ 82,0 എന്നിങ്ങനെയായിരുന്നു ധോനിയുടെ പ്രകടനം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close