നഗരങ്ങള്‍ കീഴടക്കി ഭീകരര്‍

ആഭ്യന്തര സംഘര്‍ഷം കൊടുമ്പിരികൊണ്ട ഇറാഖില്‍ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് ഭീകരര്‍ മുന്പോട്ട് നീങ്ങുകയാണ്. വടക്കന്‍ നഗരങ്ങളില്‍ ആധിപത്യം പ്രാപിച്ച ഇവര്‍ പടിഞ്ഞാറന്‍ നഗരങ്ങളും കീഴടക്കാന്‍ തുടങ്ങി. സുന്നി ഭൂരിപക്ഷ പ്രദേശങ്ങളാണ് പിടിച്ചടക്കിയവയില്‍ അധികവും. റുത്ബ, റാവ നഗരങ്ങള്‍ ഭീകരര്‍ കീഴടക്കിയവയില്‍ പെടുന്നു. എന്നാല്‍ ഇറാഖ് സൈന്യം പല നഗരങ്ങളില്‍ നിന്നും പിന്മാറുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സൈന്യത്തെ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പിന്മാറ്റം എന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. ഇതിനിടയില്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അല്‍ ഖമൈനിയുടെ അമേരിക്ക ഇറാഖില്‍ ആധിപത്യം തുടരാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാ പ്രസ്താവന അന്താരാഷ്ട്ര രംഗത്ത് പുതിയ തലവേദന സൃഷ്ടിക്കുന്നു.

Show More

Related Articles

Close
Close