നമിത പ്രമോദ് എ പ്ലസ് മിടുക്കി.!

namitha p

സ്ക്രീനില്‍ മാത്രമല്ല, പഠനകാര്യത്തിലും മിടുക്കിയാണെന്ന് തെളിയിച്ച് നമിത പ്രമോദ്. ഹയര്‍ സെക്കന്‍ഡറിപരീക്ഷയില്‍ മികച്ച വിജയമാണ് മലയാളത്തിന്റെ വാഗ്ദാനമായ നമിത കൈവരിച്ചിരിക്കുന്നത്. ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണു കാര്‍മല്‍ ഗേള്‍സിലെ വിദ്യാര്‍ഥിനിയായ നമിത മികവുതെളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണു നമിതയുടെ മികച്ച വിജയം.

മട്ടാഞ്ചേരിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രം വിക്രമാദിത്യന്റെ സെറ്റില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നമിത ഫലം അറിഞ്ഞത്. തുടര്‍ന്ന് താരം തന്റെ സന്തോഷം ഫേസ്ബുക്ക് വഴി പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം പ്ലസ് വണ്ണില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയതുകൊണ്ടു മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി നമിത പറഞ്ഞു. പഠനത്തില്‍ സഹായിച്ചതിനു നമിത നന്ദി പറയുന്നതു സീനിയേഴ്‌സിനോടും ടീച്ചര്‍മാരോടും ആണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close