നമുക്കായ് നല്ലൊരു നാളേക്കായ്

editorial jun5

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ നിലനില്‍പ്പിനെ നിര്‍ണ്ണയിക്കുന്ന ഒന്നാണെന്നുള്ള സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആഗോളതാപനവും അതുമൂലമുള്ള മഞ്ഞുരുകലും മറ്റും നാം ഇന്ന് നേരിടുന്ന ചില പ്രശ്നങ്ങളാണ് പ്രകൃതി തന്റെ അസഹിഷ്ണുത പല രൂപത്തില്‍ നമ്മെ കാട്ടിത്തരാന്‍ തുടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യന്‍ വിഭിന്നമായ രീതികളിലായിരുന്നു പ്രകൃതിയെ സംരക്ഷിച്ചിരുന്നത്.

ഇന്ത്യയില്‍ പതിനാലായിരത്തോളം കാവുകള്‍ ഉണ്ടെന്നാണ് കണക്ക് മേഘാലയിലെ ഖാസി കുന്നുകളിലാണ് രാജ്യത്തെ ഏറ്റവും വലിയ കാവുകള്‍ നിലനില്‍ക്കുന്നത്. ഈ നാട്ടില്‍ ഓരോ ഗ്രാമത്തിലും ഓരോ കാവുകളെങ്കിലും സംരക്ഷിക്കുന്നു. കര്‍ണാടകയിലെ കുടകില്‍ ആയിരത്തോളം കാവുകള്‍ ഇന്നും നിലനില്‍ക്കുന്നു.ഹിമാചല്‍ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാവുകളുള്ളത്. ഏറെ പ്രാധാന്യത്തോടെ കണ്ടലുകളെയും കാവുകളെയും സംരക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു.

സിറിയ, ചൈന, ഘാന, മെക്സിക്കോ തുടങ്ങി ഗോത്ര ജീവിതം നിലനില്‍ക്കുന്ന പ്രദേശങ്ങളുള്ള രാജ്യങ്ങളില്‍ മരം വളരെ പ്രാധാന്യത്തോടെ സംരക്ഷിച്ച് പോകുന്നു. ഇവ തരുന്ന തണല്‍ എത്ര ആശ്വാസമാണെന്ന് ആ തലമുറകള്‍ മനസ്സിലാക്കുന്നു. പല തരത്തിലുള്ള പ്രതിസന്ധികളേയും നാം ഇന്ന് ഓര്‍ക്കുന്നത് ഇത്തരത്തിലുള്ള ഓര്‍മ്മ ദിവസങ്ങളില്‍ മാത്രമാണ്. പരിസ്ഥിതിക്ക് വേണ്ടി പലതരത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ ലോകമെങ്ങും നടന്നുവരുന്നു. നമ്മുടെ നാട്ടിലെ കസ്തൂരിയും ആറും മുളയും ഗാഡ് ഗിലുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ചിലത് യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയാകുമ്പോള്‍ മറ്റുചിലത് ഇടക്കെങ്കിലും വഴിതെറ്റുന്നുണ്ടോ എന്ന് ജനങ്ങള്‍ വിലയിരുത്തണം. ജനജീവിതത്തിനോ പരിസ്ഥിതി സംരക്ഷണത്തിനോ മുഖ്യ പരിഗണ നല്‍കേണ്ടത് എന്നത് ഇന്നൊരു ചര്‍ച്ചാവിഷയമാണ്. ഇവ രണ്ടും കോര്‍ത്തിണങ്ങി കിടക്കേണ്ടതാണെന്ന സത്യം തിരിച്ചറിയാതെ പോകരുത്.

പുതു തലമുറയ്ക്ക് പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമാണ്. ഇത്തരം ശ്രമങ്ങള്‍ക്ക്‌ അപ്പുറം വ്യവസായശാലകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നേരെ ആറും കണ്ണടച്ചുകൂട. വികസനം ജനങ്ങള്‍ക്ക്‌ വേണ്ടിയാണെന്നും ആരോഗ്യമുള്ള ജനസമൂഹം നിലനിന്നാലെ വികസനം നമുക്ക് ആവശ്യമുള്ളൂ  എന്നോര്‍ക്കുന്നത് നന്ന്.

എഡിറ്റര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close