നമ്മുടെ റോഡുകള്‍ കുരുതിക്കളമാകുമ്പോള്‍

tvm aacident

നമ്മുടെ റോഡുകള്‍ കുരുതിക്കളമായി മാറുന്ന കാഴ്ച ഒരു പുതിയ അനുഭവമല്ല മാധ്യമങ്ങളിലൂടെ ഇത്തരം വാര്‍ത്തകള്‍ കേട്ട് നാം നെടുവീര്‍പ്പിടുമ്പോള്‍ നാം ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ഒരാളുടെ അശ്രദ്ധ കൊണ്ട് നഷ്ടമാകുന്ന ജീവന്‍ അഥവാ ജീവനുകള്‍ തീര്‍ന്നില്ല ഈ മരണം കൊണ്ട് താളം തെറ്റുന്ന ഒരു കുടുംബം അങ്ങനെ ഒരാളുടെ അശ്രദ്ധയുടെ ഫലം അനുഭവിക്കുന്നത് നിരവധിപ്പേര്‍. ന്യായങ്ങള്‍ പലതു പറയാനുണ്ടെങ്കിലും മദ്യം തന്നെയാണ് യഥാര്‍ത്ഥ വില്ലന്‍ ഒന്നുകില്‍ മദ്യപിച്ച് വാഹനമോടിക്കുക അല്ലെങ്കില്‍ മദ്യപിച്ചതിന്റെ ഹാങ്ങോവറില്‍ വാഹനമോടിക്കുക ഏതായാലും ഫലം ഒന്നുതന്നെ. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയില്‍ ഉണ്ടായ വാഹനാപകടവും മദ്യ ലഹരിയില്‍ വാഹനമോടിച്ചതുകൊണ്ട് സംഭവിച്ചതാണ് കണ്ടുനിന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാതെ അമിത വേഗതയില്‍ പിന്നോട്ടെടുത്ത വാഹനം ഇല്ലാതാക്കിയത് ഒരു വീട്ടമ്മയെയും ഒരു കുഞ്ഞിനേയും, തകര്‍ത്തത് ഒരു കുടുംബത്തെ മുഴുവനും ഇല്ലാതായ കുഞ്ഞിന്റെ ചിരിയും കളിയും ഓര്‍ത്താല്‍ ഇനി ആ കുടുംബത്തിനു എന്ന് കരകയറാനാവും ഈ ദുഃഖ കടലില്‍ നിന്ന് ഇത്രയും ദുരന്തം വിതച്ച ഡ്രൈവര്‍ക്ക് നേരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാത്രം കേസ്. ഒന്നോര്‍ത്തുനോക്കൂ. അയാള്‍ ചെയ്തത് മനപ്പൂര്‍വമായ നരഹത്യ തന്നെയല്ലേ മദ്യം മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്തും എന്നറിഞ്ഞിട്ടും മദ്യപിച്ച് വാഹനമോടിച്ചു. അത് അറിഞ്ഞുകൊണ്ടുള്ള നരഹത്യ തന്നെയല്ലേ. ഇത്തരം കാര്യങ്ങളില്‍ മാതൃകാ പരമായ ശിക്ഷകള്‍ നല്‍കി ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുവാന്‍ നമ്മുടെ ഭരണകൂടത്തിനുമാത്രമേ കഴിയൂ. നമ്മുടെ നിരത്തുകള്‍ കുരുതിക്കളം ആകാതിരിക്കാന്‍ വേണ്ടി കുടുംബം അനാഥമാകാതിരിക്കാന്‍ വേണ്ടി ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വിവേകപൂര്‍വ്വമായ പരിഷ്കാരങ്ങള്‍ ഗതാഗത രംഗത്ത് ഉണ്ടായേ മതിയാകൂ.

റിപ്പോര്‍ട്ട്: സുജിത്ത് പദ്മനാഭന്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close