നയം മാറ്റിയില്ലെങ്കില്‍ സി.പി.എം ചവറ്റുകുട്ടയിലാവും: ആന്റണി

antony ak

ഇപ്പോഴത്തെ നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സി.പി.എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതിയാവും സി.പി.എമ്മിന്റേതുമെന്നും ആന്റണി പറഞ്ഞു. കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരുകളാണെന്നും എ.കെ. ആന്റണി പറഞ്ഞു.
ഭരണം കൈയാളിയ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തോട് ഏറ്റവും ഉദാരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പദ്ധതികളും സഹായങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കേരളത്തിന്റെ ആവശ്യങ്ങളുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റിയിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലെ സ്ഥിതി അതി ദയനീയമാണ്. അവിടുത്തെ വികസന പ്രശ്‌നങ്ങള്‍ വെറുതെ പ്രചരിപ്പിക്കപ്പെടുന്നതാണ്-ആന്റണി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close