നരേന്ദ്രമോദിക്ക് ആശംസയുമായി മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

ചെങ്ങന്നൂര്‍: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ മെത്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആശംസ നേര്‍ന്നു.
‘നരേന്ദ്രമോദിയുടെ തുടക്കം വളരെയധികം ആകര്‍ഷിച്ചു. ജയിച്ചുകഴിഞ്ഞ ഉടനെ അമ്മയെക്കണ്ട് ആശിര്‍വാദം വാങ്ങി. പാര്‍ലമെന്ററി ബോര്‍ഡംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുവാനെത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കല്‍പ്പടികളില്‍ ചുംബിച്ച ശേഷമാണ് പ്രവേശിച്ചത്’ – ഇത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യവും മതേതരത്വവും ഒരുമിപ്പിച്ച് നരേന്ദ്രമോദി ഭരണം മുന്നോട്ട് നയിക്കുമെന്നതിന് സംശയിക്കേണ്ടതില്ലെന്നും മെത്രാപ്പോലീത്ത ആശംസാസന്ദേശത്തില്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close