നരേന്ദ്രമോദി ജമ്മു കശ്മീരില്‍

narendra modi

കശ്മീരില്‍  മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റയില്‍പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കശ്മീരിനു മാത്രമല്ല, ഇന്ത്യക്കാകെയുള്ള സമ്മാനമാണ് റയില്‍പാതയെന്ന് ട്രെയിന്‍ഫ്ലാഗ് ഒാഫ് ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.  വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്ക്  ആശ്വാസമാകുന്നതിനൊപ്പം, മേഖലയിലെ ടൂറിസം വികസനത്തിനും റയില്‍പാത ഉപകരിക്കുമെന്ന്   മോദി പറഞ്ഞു.  പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ കശ്മീര്‍സന്ദര്‍ശനമാണ് ഇത്.  ഒരു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബദാമിബാഗിലെ കരസേനാ ആസ്ഥാനത്ത് കശ്മീരിന്റെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍പ്രധാനമന്ത്രി പങ്കെടുക്കും.  ബരാമുള്ള ജില്ലയിലെ 240മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. മോദിയുടെ സന്ദര്‍ശനത്തില്‍പ്രതിഷേധിച്ച്് വിഘ നവാദികള്‍ കശ്മീരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close