നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

narendra modi 1

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞത്. സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദിയെന്നും ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു.

ബംഗാളിന്റെ വികസന മാതൃകയെക്കുറിച്ച് മോദിക്ക് ഉത്തരമില്ല. അതിനാല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒബ്രിയാന്‍ അറിയിച്ചു.

നേരത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയത്. ഇടതുപക്ഷം പശ്ചിമബംഗാളില്‍ 35 വര്‍ഷം കൊണ്ട് ഉണ്ടാക്കിയതിനേക്കാള്‍ നാശനഷ്ടങ്ങളാണ് മമത സര്‍ക്കാര്‍ കഴിഞ്ഞ 35 മാസങ്ങളായി സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് മോദി കുറ്റപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close