നവാസ് റയല്‍ മാഡ്രിഡില്‍

കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡില്‍. നവാസുമായി ആറ് വര്‍ഷത്തെ കരാറിലാണ് റയല്‍ ഒപ്പുവച്ചത്. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ക്ലബ്ബുകള്‍ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.

ഈ സീസണില്‍ മൂന്നാമത്തെ വമ്പന്‍ ട്രാന്‍സ്ഫര്‍ നീക്കമാണ് റയല്‍ നടത്തിയിരിക്കുന്നത്. നേരത്തെ ലെവന്റെയുടെ താരമായിരുന്ന കെയ്ïര്‍ നവാസിനെ 7.9മില്യണ്‍ യൂറോയ്ക്കാണ് റയല്‍ സാന്റിയാഗോ ബര്‍ണബ്യൂവില്‍ എത്തിച്ചത്. ലോകകത്തില്‍ കോസ്റ്ററിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഗോള്‍കീപ്പറായ കെയ്ïര്‍ നവാസ്. നേരത്തെ റെക്കോര്‍ഡ് തുകയ്ക്ക് കൊളംബിയന്‍ സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസും ജര്‍മന്‍ മധ്യനിരതാരം ടോണി ക്രൂസും സാന്റിയാഗോ ബര്‍ണബ്യൂവില്‍ എത്തിച്ച യൂറോപ്യന്‍ ചാംപ്യന്‍മാര്‍ പുതിയ സീസണിലും കരുത്തുകാട്ടാന്‍ ഉറച്ചുതന്നെയാണ്.

കെയ്‌ലര്‍ നവാസ് ടീമിലെത്തുന്നതോടെ സ്പാനിഷ് നായകന്‍ കസിയസിന്റെ സ്ഥാനത്തിന് ഇളക്കംതട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാല്‍ നവാസിന് ലോകകപ്പിലെ പ്രകടനം കൊണ്ടുമാത്രം ഒന്നാംഗോളിയാകാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. കാരണം കെയ്‌ലര്‍ നവാസിന് അന്തിമ ടീമില്‍ ഇടംനേടാന്‍ കസിയസിനെ മാത്രമല്ല, ഡിയോഗോ ലോപ്പസിനെയും മറിക്കേണ്ടതുണ്ട്.

എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ പഴയവീര്യം വീണ്ടെടുക്കാന്‍ ഉറച്ചുള്ള നീക്കങ്ങളാണ് ഇത്തവണ നടത്തുന്നത്. റയലിന്റെ ജര്‍മന്‍ താരം സമി ഖദീരയെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നോട്ടമിടുന്നുണ്ട്. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിയെയും അര്‍ജന്റീനന്‍ താരം എസേക്കിയല്‍ ലാവേസിയെയും ഉന്നംവച്ചാണ് ലിവര്‍പൂളിന്റെ നീക്കങ്ങള്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close