നവാസ് ഷെരീഫ് പങ്കെടുക്കും

nawaz sherif

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനായി നവാസ് ഷെറീഫ് തിങ്കളാഴ്ച ഇന്ത്യയിലെത്തുമെന്നു പാക് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

രണ്ടു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. എട്ടു സാര്‍ക്ക് രാജ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം ക്ഷണക്കത്ത് അയച്ചിരുന്നു. ഏഴു രാജ്യങ്ങള്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close