നസ്രിയ-ഫഹദ് : വിവാഹക്ഷണക്കത്ത് തയ്യാര്‍

fahad nazriya

മലയാളചലച്ചിത്രലോകം പുത്തനൊരു താരവിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഓഗസ്റ്റ് 21ന് വിവാഹിതരാവുകയാണ്. തിരുവനന്തപുരത്ത് കഴക്കൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് 12മണിയ്ക്കാണ് നിക്കാഹ് നടക്കുക. ഇതിന് ശേഷം ആലപ്പുഴയില്‍ ഫഹദിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസില്‍ വിവാഹക്ഷണക്കത്ത് പുറത്തുവിട്ടിട്ടുണ്ട്. ചലച്ചിത്രലോകവും ആരാധകരുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ഇവരുടെ വിവാഹം കാത്തിരിക്കുന്നത്. രണ്ടുപേരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഫാസില്‍ വ്യക്തമാക്കിയപ്പോള്‍ത്തന്നെ ആരാധകരും ചലച്ചിത്രപ്രവര്‍ത്തകരുമെല്ലാം രണ്ടുപേര്‍ക്കും ആശംസകള്‍ നേരാന്‍ തുടങ്ങിയതാണ്.

വിവാഹനിശ്ചയം കഴിഞ്ഞശേഷമായിരുന്നു രണ്ടുപേരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം പുറത്തുവന്നത്. ഈ ചിത്രത്തില്‍ ഇവരുടെ വിവാഹരംഗവുമുണ്ടായിരുന്നു. പിന്നീട് ഒരു ചിത്രത്തില്‍ നസ്രിയ ഫഹദിന്റെ നായികയായി തീരുമാനിച്ചെങ്കിലും വിവാഹിതരാകാന്‍ പോകുന്ന നിലയ്ക്ക് ഒന്നിച്ച് ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ച് നസ്രിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹശേഷം നസ്രിയ അഭിനയത്തില്‍ അത്ര സജീവമാകില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ താനായിട്ട് നസ്രിയ അഭിനയിക്കുന്നതിന് തടസം നില്‍ക്കില്ലെന്നാണ് ഫഹദ് പറയുന്നത്. എന്തായാലും ഇക്കാര്യങ്ങളെല്ലാം അറിയാന്‍ ഇവരുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close