നാട്ടിലേക്ക് കൂടുതല്‍ പണമയയ്ക്കല്‍; സൗദിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു

മാസശമ്പളത്തേക്കാള്‍ കൂടുതല്‍ പണം സ്വദേശങ്ങളിലേക്ക് അയച്ച വിദേശതൊഴിലാളികളുടെ അക്കൗണ്ടുകള്‍ സൗദി മോണിറ്ററിങ് ഏജന്‍സി ഇടപെട്ട് മരവിപ്പിച്ചു. സൗദിയില്‍നിന്ന് ബിനാമി ബിസിനസ് വഴി വന്‍തോതില്‍ പണം വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടി തുടങ്ങിയത്.

അനധികൃതമായി പണം സമ്പാദിക്കുന്നതും അന്യ നാടുകളിലേക്ക് അയയ്ക്കുന്നതും കണ്ടെത്താന്‍ സൗദി മോണിറ്ററിങ് ഏജന്‍സി വഴി വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ശക്തമായ നിരീക്ഷണം നടത്താനും സംശയം തോന്നുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമാണ് തീരുമാനം. ബിനാമിവ്യവസായം വഴി പ്രതിവര്‍ഷം 236.5 ബില്യന്‍ റിയാല്‍ വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായിട്ടാണ് സൗദി സാമ്പത്തികമേഖലയില്‍നിന്നുള്ള കാഴ്ച.

ചെറുകിടമേഖലകളിലാണ് കൂടുതലും ബിനാമിബിസിനസുകള്‍ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വിദേശ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം മുതല്‍ തൊഴില്‍ മന്ത്രാലയം വേതന പരിരക്ഷാനിയമം നടപ്പാക്കിയിരുന്നു. തൊഴിലാളികള്‍ക്കെല്ലാം ബാങ്ക് വഴിയാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. ബാങ്ക് വഴിയുള്ള ഈ ശമ്പളം നിരീക്ഷിച്ചാണ് കൂടുതല്‍ പണം അയയ്ക്കുന്നവരെ പിടികൂടുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close