നിയന്ത്രണംവിട്ട ബസ് പുറകിലോട്ട് ഉരുണ്ട് വീട്ടില്‍ ഇടിച്ചുനിന്നു

വെള്ളറട: കയറ്റത്തില്‍ നിയന്ത്രണംവിട്ട തമിഴ്‌നാട് ബസ് പുറകിലോട്ട് ഉരുണ്ട് മതില്‍ തകര്‍ത്ത് വീടിന്റെ ഭിത്തിയില്‍ ഇടിച്ചുനിന്നു. ബസ്സില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ ഉണ്ടായി.പനച്ചമൂട് തേങ്ങാപ്പാറ ശാന്താഭവനില്‍ സി. രാജന്റെ വീട്ടിലാണ് ബസ്സിടിച്ചത്. മാര്‍ത്താണ്ഡത്തുനിന്ന് അരുമന കാരോട്പനച്ചമൂട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 10ന് തേങ്ങാപ്പാറ ജങ്ഷന് സമീപത്തുെവച്ചായിരുന്നു അപകടം.

പനച്ചമൂട്ടില്‍ ആളിറക്കിയശേഷം ബസ് തേങ്ങാപ്പാറയിലെ ബസ്സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍പോയി മടങ്ങുന്നതിനിടയില്‍ കയറ്റത്തില്‍െവച്ച് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് െ്രെഡവര്‍ പറഞ്ഞു. പുറകിലോട്ട് ഉരുണ്ട ബസ് രാജന്റെ മതിലുകള്‍ തകര്‍ത്ത് വീടിന്റെ ചുവരില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പിന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികന്‍ തെന്നിമാറിയതിനാലും ബസ്സില്‍ ആളില്ലാത്തതിനാലും വന്‍ദുരന്തം ഒഴിവായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close