നിയമം കയ്യിലെടുക്കരുത് -കെജ്രിവാള്‍

kejriwal

സാമൂഹിക വിരുദ്ധരുമായി ഇടപെടുമ്പോള്‍ നിയമം കയിലെടുക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അനുയായികളോട് നിര്‍ദേശിച്ചു. ഭിവാനി ജില്ലയില്‍ പ്രചാരണത്തിനിടെ കെജ്രിവാളിനെ ആക്രമിച്ചയാളെ പാര്‍ട്ടിപ്രവര്‍ത്തകര്‍ മര്‍ദിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. യുവാവിനെ മര്‍ദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. എ.എ.പി. പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 10-ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലെ വിവിധ ജില്ലകളില്‍ മൂന്നു ദിവസത്തെ റോഡ്‌ഷോയ്ക്ക് ശേഷം വെള്ളിയാഴ്ച രാത്രിയാണ് കെജ്രിവാള്‍ ജിന്‍ഡിലെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close