നിയമം നിര്‍മ്മിച്ച് കെ.ജി.എസിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമം

aranmula101

ആറന്മുള: നികത്തിയ നിലങ്ങള്‍ നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കെ.ജി.എസിനെ സഹായിക്കാനാണെന്ന് സഹകാര്‍ ഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.സദാനന്ദന്‍.ആറന്മുള വിമാനത്താവള വിരുദ്ധ സത്യാഗ്രഹത്തിന്റെ 101-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ഇത് 2008ന് മുമ്പ് മണ്ണിട്ട് നികത്തിയ സ്ഥലങ്ങള്‍ക്ക് നിയമസാധുത കിട്ടും.
കെ.ജി.എസ്. കമ്പനിക്ക് ആറന്മുളയുടെ പാടങ്ങളെ തീറെഴുതി നല്‍കാനാണ് സര്‍ക്കാര്‍ പുതിയ നിയമനീക്കം നടത്തുന്നത്.
നീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് കെ.ജി.എസ്. കമ്പനി ആറന്മുളയിലെ പാടങ്ങളും തോടുകളും നികത്തിയിട്ടുണ്ട്. ഇതിന് കോടതിയില്‍ നിലവില്‍ കേസ് നടക്കുകയാണ്. കമ്പനിയെ കോടതിനടപടികളില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സദാനന്ദന്‍ പറഞ്ഞു.
സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മോഹനചന്ദ്രന്‍, അഡ്വ. ശരത്ചന്ദ്രകുമാര്‍, എം.പി. രാജഗോപാല്‍, കൈലാസമണി, സി.ഹരിനാരായണന്‍, കെ.ആര്‍. ജയകൃഷ്ണന്‍, എ.ആര്‍.കണ്ണന്‍, സരിന്‍, കെ.ഐ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close