നിര്‍മല്‍ ഛേത്രി കൊച്ചിയില്‍, റാഫി കൊല്‍ക്കത്തയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങളുടെ ലേലം ആരംഭിച്ചു. ആദ്യഘട്ട ലേലമാണ് ഇന്നു നടന്നത്. ലേലം നാളെയും തുടരും. മലയാളി താരങ്ങളായ മുഹമ്മദ് റാഫിയെ സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡെന്‍സണ്‍ ദേവദാസിനെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ബാംഗ്ലൂരും സ്വന്തമാക്കി. മറ്റൊരു മലയാളി താരമായ മിഡ്ഫീഡര്‍ സുഷാന്ത് മാത്യുവിന് മാത്രമാണ് മലയാളത്തിന്റെ സ്വന്തം ടീമായ, സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിലാണ് കളിക്കാന്‍ അവസരം ലഭിച്ചത്.

ആദ്യദിവസത്തെ ലേലത്തില്‍ പ്രതിരോധക്കാര്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. മുഹമ്മദന്‍സില്‍ വായ്പാതാരമായി കളിക്കുന്ന നിര്‍മല്‍ ഛേത്രി ഉള്‍പ്പടെ നാല് പ്രതിരോധക്കാരെയാണ് സച്ചിന്റെ കൊച്ചി ടീം സ്വന്തമാക്കിയത്. മറ്റൊരു മുഹമ്മദന്‍സ് വായ്പാതാരമായ ഇഷ്ഫാഖ് അഹമ്മദ്, മുംബൈ എഫ്.സി.യുടെ സന്ദേശ് ജിന്‍ഗന്‍, ഈസ്റ്റ് ബംഗാളിന്റെ ഗുര്‍വീന്ദര്‍ സിങ് എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ പ്രതിരോധക്കാര്‍. റെങ്‌ദെജെയ്ദിന്റെ മലയാളി താരം സുഷാശ് മാത്യു, ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് ഹുസൈന്‍, ഡെംപോയുടെ ഗോഡ്‌വിന്‍ ഫ്രാങ്കോ എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരക്കാര്‍. കേരളത്തിലെ ടീമില്‍ അംഗമാകാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുഷാന്ത് മാത്യു പറഞ്ഞു.

ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സുബ്രതോ പാലും സയ്യിദ് റഹീം നബിയും ചലച്ചിത്രതാരം രണ്‍ബീര്‍ കപൂറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്.സിയിലും ഗൂര്‍മാംഗി സിങ്ങും ജെജെ ലാല്‍പെഖൂലയും ബാംഗ്ലൂരിലും ലെന്നി റോഡ്രിഗസ് സല്‍മാന്‍ ഖാന്റെ പുണെയിലുമാണ് ചേര്‍ന്നത്.

ആദ്യദിനം ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

കേരള ബ്ലാസ്‌റ്റേഴ്‌സ്
നിര്‍മല്‍ ഛേത്രി, ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിന്‍ഗാന്‍, മെഹ്താബ് ഹുസൈന്‍, ഗോഡ്‌വിന്‍ ഫ്രാങ്കോ, സുഷാന്ത് മാത്യു, ഗുര്‍വീന്ദര്‍ സിങ്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത:
മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ്,. രാകേഷ് മസിഹ്, ഡെന്‍സില്‍ ഫ്രാങ്കോ, ആര്‍നബ് മൊണ്ഡല്‍, കാവിന്‍ ലോബൊ, ബിശ്വജിത്ത് സാഹ.

മുംബൈ സിറ്റി എഫ്.സി:
ദീപക് മൊണ്ഡല്‍, രാം മാലിക്, രാജു ഗെയ്ക്‌വാദ്, സയ്യിദ് റഹീം നബി, ലാല്‍റിന്‍ഡിക്ക റാള്‍ട്ട, സുബ്രത പാല്‍.

എഫ്.സി. പുണെ സിറ്റി:
ഇസ്രയല്‍ ഗുരുങ്, മനീഷ് മൈതാനി, പ്രിതം കൊതല്‍, ധര്‍രാജ് രാവണന്‍, അശുതോഷ് മേത്ത, ലെന്നി റോഡ്രിഗസ്.

ബാംഗ്ലൂര്‍:
ഡെന്‍സണ്‍ ദേവദാസ്, ഷില്‍ട്ടണ്‍ പോള്‍, ഗൂര്‍മാംഗി സിങ്, ജെജെ ലാല്‍പെഖൂല, ധനചന്ദ്രസിങ്, ഹേര്‍മന്‍ജത് ഖാബ്ര, ഖെലെംബ മീതായി.

ഡല്‍ഹി ഡയനാമോസ്:
സൗവിക് ചക്രവര്‍ത്തി, സൗവിക് ഘോഷ്, നവോബ സിങ്, റോബര്‍ട്ട് ലാല്‍ത്തമൗന, ഫ്രാന്‍സിസ്‌കൊ ഫെര്‍ണാണ്ടസ്, മുന്‍മും തിമോത്തി ലുഗാന്‍.

ഗോവ:
ആല്‍വിന്‍ ജോര്‍ജ്, ഷെയ്ഖ് ജ്വല്‍ രാജ, ക്ലിഫോഡ് മിറാന്‍ഡ, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, ദേബബ്രത റോയ്, ലക്ഷ്മികാന്ത് കിട്ടാമണി, നാരായണ്‍ ദാസ്.

നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡ് എഫ്.സി:
രഹ്‌നേഷ് ടി.പി, സോമിംഗ്ലിയാന റാള്‍ട്ടെ, അയിബൊര്‍ലാങ് ഖോങ്ജീ, ദുര്‍ഗ ബൊരൊ, ജിബോണ്‍ സിങ്, കുന്‍സാങ് ഭൂട്ടിയ, ബൊയ്തങ് ഹാവോകിപ്.

രണ്ടു ദിവസങ്ങളിലായി 14 റൗണ്ട് ലേലമാണ് നടക്കുന്നത്. 84 പ്രധാന താരങ്ങളും ഒന്‍പത് റിസര്‍വ് താരങ്ങളും ലേലത്തില്‍ അണിനിരക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close