നിലനില്‍പ്പിനായി കാമറൂണും ക്രൊയേഷ്യയും

croatian fans

ജീവന്‍ മരണ പോരാട്ടത്തിനാണ് കാമറൂണും ക്രൊയേഷ്യയും തയ്യാറെടുക്കുന്നത്. ഇന്ന് തോറ്റാല്‍ അടുത്ത മത്സരം ചടങ്ങ് മാത്രമാകും. അത് കൊണ്ട് തന്നെ മികച്ച ജയത്തില്‍ കുറ‍ഞ്ഞതൊന്നും ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിനെ വിറപ്പിച്ച കരുത്തുമായാണ് ക്രൊയേഷ്യയുടെ വരവ്. ആതിഥേയര്‍ക്കെതിരെ പൊരുതിക്കളിച്ച ടീം കയ്യടി നേടിയിരുന്നു. മുന്നേറ്റ നിരയില്‍ മോഡ്രിച്ചിനും റാക്കിറ്റിച്ചിനുമൊപ്പം മരിയോ മന്‍സൂക്കിച്ച് കൂടി ചേരുന്നതോടെ ക്രൊയേഷ്യ കൂടുതല്‍ ശക്തമാകും എന്നാല്‍ സൂപ്പര്‍താരം സാമുവല്‍ എറ്റുവിന് പരിക്കേറ്റത് ആഫ്രിക്കന്‍ ടീമിന് തിരിച്ചടിയാകും. കാല്‍മുട്ടിന് പരിക്കേറ്റ എറ്റു കളിയ്ക്കാന്‍ ഇടയില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മെക്സിക്കോയ്ക്കെതിരെ കാമറൂണ്‍ കാഴ്ചവെച്ചത്. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ സഹായിച്ചിരുന്നില്ലെങ്കില്‍ തോല്‍വിയുടെ ആഴം കൂടിയേനെ. മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് കാമറൂണ്‍ മെക്സിക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചത് അതും ഇഞ്ചുറി ടൈമില്‍ സമീപകാലത്തെ മോശം പ്രകടനമാണ് ഇരു ടീമുകളെയും ഒരു പോലെ അലട്ടുന്നത്. അവസാനം കളിച്ച 5 ലും കാമറൂണ്‍ തോറ്റപ്പോള്‍ അവസാന അഞ്ച് കളിയില്‍ ഒന്നില്‍പോലും ജയിക്കാന്‍ ക്രൊയേഷ്യയ്ക്കും കഴിഞ്ഞിട്ടില്ല. ആദ്യമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close