നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന് വി.ഡി സതീശന്‍

satheesan v d

ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഉറച്ചനിലപാടുമായി വി.ഡി സതീശന്‍. പൂട്ടിക്കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയുള്ള ബാറുകള്‍ അടച്ചുപൂട്ടണണമെന്നും സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ നയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നത് ശരിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ട സമയമായി. ഒരാള്‍ മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന പ്രചാരണം ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം ചേര്‍ന്നപ്പോഴും ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാകട്ടെ ലൈസന്‍സ് പുതുക്കാനാവില്ലെന്ന ഉറച്ചനിലപാടിലായിരുന്നു.

യോഗത്തില്‍ സുധീരന്‍ ഒഴികെ എല്ലാവരും പ്രായോഗിക സമീപനം വേണമെന്ന അഭിപ്രായക്കാരായിരുന്നു. ഒരാള്‍ മാത്രം മദ്യവിരുദ്ധനും മറ്റുള്ളവരെല്ലാം മദ്യ ലോബിയുടെ വക്താക്കളുമാണെന്ന് വരുത്തിതീര്‍ക്കാനാണ് സുധീരന്റെ ശ്രമമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേ വാക്കുകള്‍ തന്നെയാണ് സതീശനും ആവര്‍ത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close