നിലവാരമുള്ള ബാറുകള്‍ തുറക്കും: കെ.എം.മാണി

പൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവ തുറക്കുമെന്ന് മന്ത്രി കെ.എം.മാണി. വിഷയത്തില്‍ സര്‍ക്കാരിന് ചില നടപടി ക്രമങ്ങളുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കും. അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജിന്റെ മകന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. അതി കുട്ടികളുടെ അഭിപ്രായമായി കണ്ടാല്‍ മതി.

യുഡിഎഫ് ഭരണം മടുത്തുവെന്നും കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ ബിജെപിക്ക് കേരളം ഭരിക്കാമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പറഞ്ഞത്. യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ പദയാത്രയുടെ സമാപാന സമ്മേളനത്തിലായിരുന്നു ഷോണിന്റെ പ്രസ്ഥാവന.

അതേസമയം, കേരളത്തില്‍ ബാറുകള്‍ തുറക്കേണ്ട ‘അടിയന്തര സാഹചര്യമൊന്നുമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ബാറുകള്‍ പൂട്ടിയതിന്റെ ഗുണഫലം സമൂഹത്തില്‍ വ്യക്തമാണ്. ഉള്ള ബാറുകള്‍ തന്നെ കുറയ്ക്കണമെന്ന അഭിപ്രായമാണ് ലീഗിനുള്ളത്.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ തര്‍ക്കങ്ങളുമായി ലീഗിന്റെ അഭിപ്രായ പ്രകടനങ്ങളെ ചേര്‍ത്തു വായിക്കരുതെന്നും കല്‍പറ്റയില്‍ അദ്ദേഹം പറഞ്ഞു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close