നിശബ്ദതയുടെ ലോകത്തുനിന്നും ഒരു A+കാരി

jobina ptpm

 പത്തനാപുരം: പുതുവല്‍ പള്ളിവടക്കേതില്‍ ജോസ്ജോര്ജ്ജ് ബിജിജോസ് ദമ്പതികളുടെ മകള്‍ ജോബിന C ജോസാണ് കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്ക്കും A+കരസ്ഥമാക്കിയത്. മാതാപിതാക്കള്‍ ജന്മനാ ബധിരരും മൂകരുമാണ്. പത്തനാപുരം മൗണ്ട്താബോര്‍ ഹൈസ്കൂളിലെ വിദ്യാര്ഥികനിയായിരുന്നു ജോബിന. കുഞ്ഞുനാള്‍ മുതല്‍ മാതാപിതാക്കള്ക്ക് വേണ്ടി ശബ്ദിക്കുന്നതും ജോബിനയുടെ നാവാണ്. മറ്റുള്ളവര്ക്ക്വ അമ്മയുടെയും അച്ഛന്റെയും ആശയങ്ങള്‍ പകര്ന്നു നല്കുകന്നതും ഈ കൊച്ചുമിടുക്കിയാണ്. മാതാപിതാക്കളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ജോബിന പറയുന്നു. ഹയര്സെ്ക്കന്ഡ റിക്ക് ശാസ്ത്രവിഷയത്തില്‍ പഠനം തുടരാനാണ് ജോബിനക്ക് ആഗ്രഹം. എന്ട്രരന്സ്ന‌ ലഭിച്ചാല്‍ മെഡിസിന് പോകണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ കുട്ടിക്കാലം മുതല്‍ മനസ്സിലുള്ള എയര്ഫോബഴ്സ് ഉദ്യോഗസ്ഥ ആകണമെന്ന ആഗ്രഹവും ഈ കൊച്ചുമിടുക്കി കൈവിടുന്നില്ല. നന്നായി പാടുന്ന ജോബിനക്ക് സ്കൂള്‍ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ട്യൂഷന്‍ പഠനം ഇല്ലാതെയാണ് ജോബിന മുഴുവന്‍ വിഷയത്തിനും A+കരസ്ഥമാക്കിയത്. മണക്കാല ബധിര-മൂക വിദ്യാലയത്തിലെ ഓഫീസ്‌ അസിസ്റ്റന്റ്‌ ആണ് അച്ഛന്‍. മകളുടെ ആഗ്രഹങ്ങള്ക്കും പഠനത്തിനും എല്ലാ സഹായവുമായി ജോസും ബിജിയും ഒപ്പമുണ്ട്.
Report: അശ്വിന്‍ പഞ്ചാക്ഷരി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close