നിശ്ശബ്ദ കാഴ്ചക്കാരായിരിക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് മോദി

modi brics2

നിശ്ശബ്ദ കാഴ്ചക്കാരായിരിക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് മോദി പശ്ചിമേഷ്യയില്‍ രാഷ്ട്രീയാസ്ഥിരതയും ആഭ്യന്തര സംഘര്‍ഷങ്ങളും വളരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ നിശ്ശബ്ദ കാഴ്ചക്കാരാകരുതെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാഖിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യോജിച്ച ശ്രമങ്ങള്‍ ഉണ്ടാവണം. 70 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്നതിനാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സിറിയയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയാവാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ ഉപരിയായുള്ള പരസ്പരസഹകരണം ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍ തമ്മിലുണ്ടാകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളിലെ സംസ്ഥാനങ്ങളും നഗരങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മില്‍ ബന്ധമുണ്ടാകണം. ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെടണം. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close