നീതിരഹിതമായ വിധി:സുധീരന്‍

കേരളത്തിന്റെ ഡാം സുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടയതെന്നത് കേരളത്തിന് കനത്ത ആഘാതമാണ്.

റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടി.കള്‍ മുമ്പ് നടത്തിയ പഠനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് തെളിഞ്ഞതാണ്. ഭൂചലന മേഖലയിലാണ് ഡാം എന്നതിനാല്‍ തുടര്‍ചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക് വലിയ ഭീഷണിയായി തുടരുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി സൃഷ്ടിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ തീര്‍ത്തും നീതിരഹിതമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

ഇനി പ്രശ്‌നത്തിനുള്ള പരിഹാരവും അതിനുള്ള സാധ്യതകളും നിയമവിദഗ്ധരും കക്ഷി രാഷ്ട്രീയഭേദമന്യേ ചര്‍ച്ച ചെയത് വിശകലനം ചെയ്യണം. അതനുസരിച്ച് മുന്നോട്ട് പോവുക മാത്രമാണ് നിലവിലുള്ള മാര്‍ഗം. സുപ്രീം കോടതിയുടെ സമ്പൂര്‍ണ വിധി പുറത്ത് വന്നാല്‍ മാത്രമേ മുന്നോട്ടുള്ള സാധ്യതകള്‍ വിശകലനം ചെയ്യാന്‍ സാധിക്കൂ എന്നും വി.എം സുധീരന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close