ചമ്പക്കുളം ചുണ്ടന് നെഹ്‌റുട്രോഫി

പുന്നമടയുടെ ഓളങ്ങളെ സാക്ഷി നിര്‍ത്തി യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം നെഹ്‌റുട്രോഫി കരസ്ഥമാക്കി. ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേഷ് ഇഞ്ചുകള്‍ക്ക് രണ്ടാം സ്ഥാനത്തായി. ഇല്ലിക്കുളം ചുണ്ടന്‍ മുന്നാം സ്ഥാനത്തും പായിപ്പാടന്‍ നാലാം സ്ഥാനത്തും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തു.

16 ചുണ്ടന്‍വള്ളങ്ങള്‍ അടക്കം 72വള്ളങ്ങളാണ് അറുപത്തിരണ്ടാമത് നെഹ്‌റുട്രോഫി ജലമേളയില്‍ തുഴയെറിഞ്ഞത്. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മത്സരിക്കുന്നത്.

1952 ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മ പതുക്കലായാണ് ജലമേള നടത്തുന്നത്. ഇരുട്ടുകുത്തി, ഓടി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലായിരുന്നു മത്സരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close