നേതാജിക്കും വാജ്‌പേയിക്കും ഭാരതരത്‌ന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

നേതാജി സുഭാഷ് ചന്ദ്രബോസ്, മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി എന്നിവര്‍ക്ക് ഇത്തവണ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കിയേക്കും. ഒന്നില്‍ കൂടുതല്‍ പ്രമുഖ വ്യക്തികള്‍ക്ക് ഭാരതരത്‌ന നല്‍കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം.

ബി.ജെ.പിയെ ആദ്യമായി കേന്ദ്രത്തില്‍അധികാരത്തിലെത്തിച്ച അടല്‍ബിഹാരി വാജ്‌പേയിയുടെ പേരാണ് ഭരതരത്‌നയ്ക്കായുള്ള പരിഗണനാ പട്ടികയില്‍ മുന്നിലുള്ളത്. കവിയും, മികച്ച വാഗ്മിയും, രാഷ്ട്രതന്ത്രഞ്ജനുമായ വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന് 1992 ല്‍ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു.

നേതാജിയുടെ തിരോധാനം സംബന്ധിച്ച് അവ്യക്തതകള്‍നിലനില്‍ക്കുന്നതിനാല്‍മരാണനന്തര ബഹുമതിയായി ഭാരതരത്‌ന സ്വീകരിക്കാന്‍അദ്ദേഹത്തിന്റെ കുടുംബം വിസമ്മതിക്കുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും ബനാസറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപകനുമായ മദന്‍മോഹന്‍മാളവ്യയ്ക്കും ഭാരതരത്‌ന നല്‍കാന്‍കേന്ദ്രസര്‍ക്കാര്‍ആലോചിക്കുന്നുണ്ട്. മാളവ്യയുടെ സ്മൃതി മണ്ഡപത്തില്‍പുഷ്പാര്‍ച്ചന നടത്തിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നരേന്ദ്ര മോദി വഡോദരയിലെ തന്റെ മത്സരത്തിന് തുടക്കം കുറിച്ചത്.

ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് ഏറെനാളുകളായി വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്ന ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദാണ് പട്ടികയിലെ മറ്റൊരു പ്രമുഖന്‍. സച്ചിന്‍ ടെന്‍ടുല്‍ക്കര്‍ക്ക് കഴിഞ്ഞ തവണ ഭാരതരത്‌ന നല്‍കിയിപ്പോള്‍ധ്യാന്‍ചന്ദിനും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ധ്യാന്‍ചന്ദിനു ഭാരതരത്‌ന നല്‍കിയശേഷമേ സച്ചിനെ പരിഗണിക്കാവൂവെന്ന അഭിപ്രായവുമുണ്ടായിരുന്നു. ദളിത് നേതാവും ബി.എസ്.പി സ്ഥാപകനുമായ കാന്‍ഷി റാമിനും ഇത്തവണ ഭാരതരത്‌ന നല്‍കാന്‍നരേന്ദ്രമോദി സര്‍ക്കാര്‍ആലോചിക്കുന്നുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close