നേതാവാകാന്‍ താനില്ല: പ്രിയങ്ക

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ണായക പദവികള്‍ ഏറ്റെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രിയങ്ക ഗാന്ധി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം ഊഹാപോഹങ്ങളില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നു പ്രിയങ്ക അഭ്യര്‍ഥിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായോ യുപിയില്‍ പാര്‍ട്ടി അധ്യക്ഷയായോ പ്രിയങ്ക ചുമതലയേല്‍ക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.

സോണിയയോടും രാഹുലിനോടുമൊപ്പം പ്രിയങ്കയും പാര്‍ട്ടി തലപ്പത്തുണ്ടാവണമെന്നു കോണ്‍ഗ്രസ് വക്താവ് ശോഭ ഓജയുടെ പ്രസ്താവനയാണ് ഊഹാപോഹങ്ങള്‍ക്കു ബലമേകിയത്. മുതിര്‍ന്ന നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ രാഹുലിനുള്ള പ്രാമാണ്യം കുറച്ചുകൊണ്ടുവരുന്നതിനാണിതെന്നും അഭ്യൂഹമുണ്ടായി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close