നേതാവിന്റെ ഇരട്ടപ്പദവി വിവാദമാകുന്നു

r chandrasekharan

ഐഎന്‍ടിയുസി അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ പ്രതിഫലം പറ്റുന്ന രണ്ടു പദവികള്‍ വഹിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയത്തെ വെള്ളുര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ പേഴ്സണല്‍ അസിസ്റ്റന്റായ ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്.

23790 രൂപ അടിസ്ഥാന ശമ്പളത്തില്‍ ടെക്നീഷ്യന്‍ ഗ്രേഡ് 1  ജോലിയായ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ ജോലിചെയ്യുന്നയാളാണ് ഐഎന്‍ടിയുസി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. ഇവിടെ നിന്ന് മാസം 47ആയിരത്തോളം രൂപയാണ് ചന്ദ്രശേഖരന്‍ കൈപ്പറ്റുന്നത്. 1978 മുതല്‍ ഇദ്ദേഹം ഇവിടെ ജോലി ചെയ്ത് വരുന്നതായാ്ണ് രേഖകള്‍. അതേസമയം 2012 ഫെബ്രുവരി 18 മുതല്‍ കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരളാ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും ചന്ദ്രശേഖരന്‍ നിയമിതനായിട്ടുണ്ട്. 20000 രൂപയാണ് പ്രതിമാസ വേതനമായി ഇദ്ദേഹത്തിന് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ ഓരോ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് 500 രൂപയും ചന്ദ്രശേഖരന്‍ കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ട്. ഇതിനു പുറമേ  ഒരു ഇന്നോവാ കാറും ഡ്രൈവറേയും കോര്‍പ്പറേഷന്‍ ഇദ്ദേഹത്തിന് വിട്ടു നല്‍കിയിട്ടുണ്ട്. ഇതിന് ഡീസല്‍ അടിക്കാനുള്ള പണവും ചെയര്‍മാന്‍ എഴുതിയെടുക്കുന്നുണ്ട്. കെഎല്‍ 02 എകെ 450 നമ്പരില്‍ ഉള്ള ഇന്നോവാ കാര്‍ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1946 ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമപ്രകാരം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിലെ ജീവനക്കാരര്‍ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാനോ വേതനം കൈപ്പറ്റാനോ പാടുള്ളതല്ല. ഇത് നിലനില്‍ക്കുമ്പോഴാണ് പൊതു ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്ന ചന്ദ്രശേഖരന്റെ ഇരട്ട വേഷം. മാസത്തില്‍ പകുതി ദിവസങ്ങളില്‍ പോലും ചന്ദ്രശേഖരന്‍ ഓഫീസില്‍ എത്താറില്ലെന്നും കമ്പനി രേഖകള്‍  തെളിയിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close