നേതൃത്വത്തിനെതിരെ വി.എസ്‌

vs

സി.പി.എം സംസ്ഥാന നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലമാക്കിയെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ എഴുതി തയാറാക്കിയ പ്രസംഗത്തിലാണ് വി.എസ്  നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

മുന്നണി വിപുലീകരിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശം നടപ്പിലാക്കിയില്ല. 2009 ല്‍ ജനതാദളും 2014 ലില്‍ ആര്‍.എസ്.പിയും വിട്ടുപോയത് മുന്നണിയെ ദുര്‍ബലമാക്കി. ആര്‍.എസ്.പി മുന്നണി വിട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന ഗൗരവമായ വിമര്‍ശനവും വി.എസ് ഉന്നയിച്ചു. എറണാകുളം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ജില്ലാ കമ്മിറ്റികളില്‍ എതിര്‍ അഭിപ്രായം ഉയര്‍ന്നിരുന്നു എന്നും വി.എസ് തന്റെ പ്രസംഗത്തിലൂടെ കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close