നേപ്പാളിലെ ക്ഷേത്രത്തിന് മോദിയുടെ വക 2500 കിലോ ചന്ദനം സമ്മാനം

രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചരിത്ര പ്രസിദ്ധമായ പശുപതിനാഥ് ശിവക്ഷേത്രത്തില്‍ പൂജ. 150 പുരോഹിതരുടെ നേതൃത്വത്തില്‍ ആയിരുന്നു പൂജ നടത്തിയത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിന് സംഭാവനയായി 2500 കിലോ ചന്ദനത്തടിയും ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രി കൈമാറി.

ബഗ്മതി നദിക്കരിയിലുള്ള ക്ഷേത്രത്തില്‍ മുക്കാല്‍ മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചശേഷം അനുഗൃഹീതനായപോലെ തോന്നിയതായി പ്രധാനമന്ത്രി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച നേപ്പാള്‍ പ്രസിഡന്റ് രാംബരണ്‍ യാദവുമായി മോദി കൂടിക്കാഴ്ച നടത്തി. മുന്‍ പ്രധാനമന്ത്രിയും സി.പി.എന്‍. മാവോയിസ്റ്റ് നേതാവുമായ പ്രചണ്ഡയുമായും വിവിധ കക്ഷിനേതക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ മോദിയെ യാത്രയാക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാളയും എത്തി.

ഞായറാഴ്ച സുശീല്‍ കൊയ്രാളയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 17 വര്‍ഷത്തിന് ശേഷം നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി, ഭരണഘടന അസംബ്ലിയിലും പ്രസംഗിക്കുകയുണ്ടായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close