നേപ്പാളില്‍ വീണ്ടും തുടര്‍ചലനം.

images

ശനിയാഴ്ച നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ നേപ്പാളില്‍ വീണ്ടും തുടര്‍ചലനം. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തി. നേപ്പാളിൽ മാത്രം മരണസംഖ്യ 3,000 ആയി ഉയർന്നു.

നേപ്പാളിലെ ഭൂകമ്പമേഖലയില്‍ നിന്ന് ഇന്നുരാവിലെ 291 ഇന്ത്യക്കാരെക്കൂടി ഡല്‍ഹിയിലെത്തിച്ചു. ഇതുവരെ 1935 പേരെയാണ് നാട്ടിലെത്തിച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് സൈനീക വിമാനങ്ങളുള്‍പ്പെടെ പതിനാല് ഇന്ത്യന്‍ വിമാനങ്ങള്‍ കൂടി ഇന്ന് സര്‍വീസ് നടത്തും. ബസ് മാര്‍ഗവും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി തുടങ്ങി. അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം സഹായം എത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയും ഭൂചലനങ്ങളും കാരണം നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്നുരാവിലെ വീണ്ടും പുനഃരാരംഭിച്ചു. അൻപതോളം തുടർചലനങ്ങളാണ് ഇതുവരെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരിക്കുന്നത്. ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ബന്ധുക്കൾക്ക് വിവരങ്ങൾ ലഭ്യമാകുന്നില്ല.

തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധിപ്പേരാണ് കുടുങ്ങിക്കിടക്കുന്നത്. പത്തു ടൺ കമ്പിളി, 50 ടൺ ശുദ്ധജലം, 22 ടൺ ഭക്ഷണവസ്തുക്കൾ, രണ്ടു ടൺ മരുന്ന് ഇവയെല്ലാം ഇന്ത്യ നൽകിക്കഴിഞ്ഞു. വൈദ്യസംഘങ്ങളും എൻജിനീയറിങ് കർമസേനയും ഇതിനു പുറമെ. കരസേനയും വ്യോമസേനയും കൈകോർത്താണ് രക്ഷാപ്രവർത്തനം തുടരുന്നത്.

നേപ്പാളിലെ ഭൂകമ്പ മേഖലയിലെ നേര്‍ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ മനോരമ ന്യൂസ് സംഘം കാഠ്മണ്ഠുവിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി കെ.സി.ജോസഫ് നേപ്പാളില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യം സുഷമാ സ്വരാജുമായി ചര്‍ച്ച ചെയ്യും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close