നൈജീരിയയെ ഇറാന്‍ പിടിച്ചു കെട്ടി

nigeria iran

ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ നൈജീരിയയെ ഇറാന്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇതോടെ ഇറാന് വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമായി. ഈ ലോകകപ്പില്‍ ഗോള്‍ പിറക്കാതെ പോയ ആദ്യ മത്സരമാണിത്. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ് നൈജീരിയക്ക് വിനയായത്. ഇറാന്റെ ശക്തമായ പ്രതിരോധ നിരയും ആഫ്രിക്കന്‍ കുതിപ്പിന് വിലങ്ങ് തടിയായി. ജോണ്‍ ഒബി മൈക്കല്‍, അബൂ മൂസ, ഒനാസി എന്നിവരടങ്ങിയ മുന്നേറ്റ നിര നിരവധി തവണ ഇറാന്‍ ഗോള്‍ മുഖത്ത് എത്തി. എന്നാല്‍ അലക്ഷ്യമായ ഷോട്ടുകളിലൂടെ ഒന്നു പോലും ഫലം കണ്ടില്ല മറു വശത്ത് പ്രത്യാക്രമണങ്ങളില്‍ നിന്ന് നേട്ടം കൊയ്യുക എന്നതായിരുന്നു ഇറാന്റെ തന്ത്രം. ഫുള്‍ഹാം താരം അഷ്കര്‍ ദേഗ്ജയെ മുന്‍ നിര്‍ത്തിയായിരുന്നു അവരുടെ നീക്കങ്ങള്‍

32ാം മിനുട്ടില്‍ റാസയുടെ ഹെഡര്‍ നൈജീരിയന്‍ വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും ഗോള്‍ കീപ്പര്‍ എന്‍യേമയുടെ തകര്‍പ്പന്‍ സേവ് രക്ഷക്കെത്തി. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി മുന്നിലുള്ള അര്‍ജന്റീനയുമായാണ് ഇറാന്റെ അടുത്ത മത്സരം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close