നോട്ടു നിരോധനം 90% ജനങ്ങളുടെ പിന്തുണ നരേന്ദ്ര മോദി സർക്കാരിന്

കറൻസി പരിഷ്കരണ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നടത്തിയ സർവ്വേയിൽ 90% ജനങ്ങളും കേന്ദ്ര സർക്കാരിനെ പിന്തുണച്ചതായിട്ടുള്ള ഫലങ്ങൾ ആണ് പുറത്തു വരുന്നത്. സ്മാർട് ഫോണുകളിൽ ലഭ്യമാകുന്ന നരേന്ദ്ര മോദി ആപ്പിലാണു 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്.

original-1473212188

കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണു ജനഹിതം അറിയാൻ സർക്കാർ തീരുമാനിച്ചത്.

modi-survey

30 മണിക്കൂറിനുള്ളില്‍ 5 ലക്ഷം പേരാണ് പങ്കെടുത്തത്. അതിൽ 98% ആൾക്കാരും വിശ്വസിക്കുന്നു ഇന്ത്യയിൽ കള്ളപ്പണം ഉണ്ടെന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സർവേ ആരംഭിച്ചത്. 90% ജനങ്ങൾ സർക്കാർ നടപടികളെ പിന്തുണച്ചപ്പോൾ അതിൽ 66% പേർ മുഴുവനായും സർക്കാർ തീരുമാനത്തോട് യോജിക്കുന്നവരാണ്. അഴിമിതിക്കെതിരായുള്ള സർക്കാരിന്റെ നീക്കം വളരെ നല്ലതെന്നു 57% ജനങ്ങളുടെ അഭിപ്രായം.

ലോകത്തിന്റെ 2000 ത്തോളം സ്ഥലങ്ങളിൽ നിന്നു സർവ്വേയിൽ പങ്കെടുത്തു അതിൽ 93 ശതമാനം ആൾക്കാർ ഇന്ത്യയിൽ നിന്നുംമാണ്. 24% ആൾക്കാർ ഹിന്ദിയിൽ ആണ് അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്.

Show More

Related Articles

Close
Close