പഞ്ചാബിന് തകര്‍പ്പന്‍ വിജയം

ipl07-05

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 44 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 231 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു 20 ഓവറില്‍ 187 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്ലെന്‍ മാക്‌സ് വെലിന്റെ വെടിക്കെട്ട് ബാറ്റിംഗി(90)ലാണ് പഞ്ചാബ് കുറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.ഡേവിഡ് മില്ലര്‍(47), ജോര്‍ജ് ബെയ്‌ലി (40) നോട്ടൌട്ട്, എംജെ ജോണ്‍സണ്‍(11) എന്നിവര്‍ പഞ്ചാബ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഫാഫ് ഡു പ്ലെസിസ്(52). മക്കല്ലം(33), സുരെഷ് റെയ്‌ന(35), ധോണി(23) എന്നിവര്‍ ചെന്നൈ നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയും പഞ്ചാബുമായി നേര്‍ക്കുനേര്‍ നടന്ന ആദ്യ മല്‍സരത്തിലും ചെന്നൈ പരാജയപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close