പഠിക്കുന്നത് വികലമായ ചരിത്രം

ചെങ്ങന്നൂര്‍: പാഠപുസ്തകസമിതി പടച്ചുവിടുന്ന വികലമായ ചരിത്രമാണ് ഇന്ന് നാം പഠിക്കുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍. ചെങ്ങന്നൂര്‍ ദയാനന്ദഭവനില്‍ നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ ചരിത്രം എന്തെന്ന് പുതിയ തലമുറ വായിച്ചറിയണം. സ്വാമി ദയാനന്ദ സരസ്വതിയെ അറിയാവുന്നവര്‍ ഇവിടെ കുറവാണ്. അദ്ദേഹത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീനാരായണഗുരുവിനെപ്പോലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് അടുത്ത കാലത്താണ്. ചട്ടമ്പിസ്വാമി സമാധിയായി 60 കൊല്ലം കഴിഞ്ഞാണ് സ്റ്റാമ്പ് പോലും പുറത്തിറക്കാന്‍ നമുക്ക് കഴിഞ്ഞത്.
ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം വേദങ്ങളാണെന്ന് സ്വാമി ദയാനന്ദ സരസ്വതി ഉദ്‌ഘോഷിച്ചു. ഹിന്ദുമതം വലിയ വെല്ലുവിളിയെ നേരിടുന്ന കാലഘട്ടമാണിത്. ഹിന്ദുവെന്ന പേര് പറയാന്‍ പോലും പലരും മടിക്കുന്നു. അനാദിയാണ് ഹിന്ദുമതം. ഭാരതീയ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ കാലാകാലങ്ങളില്‍ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഹിന്ദു സംസ്‌കാരത്തിന് നാശമില്ല. സനാതനമാണതെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close