പണം വാങ്ങി വോട്ടുചെയ്യരുതെന്ന് : കമല്‍ഹാസന്‍

kamal

പണം വാങ്ങി വോട്ടുവില്‍ക്കുന്ന പ്രവണതയ്‌ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ ഉലക നായകന്‍ കമല്‍ഹാസന്‍ രംഗത്ത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പരസ്യചിത്രത്തിലാണ് കമല്‍ഹാസന്‍ പ്രത്യക്ഷപ്പെടുന്നത്.’ഞാന്‍ നിങ്ങളുടെ കമല്‍ഹാസന്‍’ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പരസ്യം തമിഴിലും ഇംഗ്ലീഷിലുമായാണ് പുറത്തിറക്കിയിരിക്കുന്നത്.’നാടിനുവേണ്ടി ചെയ്യുന്ന കടമകളില്‍ മുഖ്യമാണ് വോട്ടുചെയ്യുകയെന്നത്. വോട്ടുവില്‍ക്കുന്നവന്‍ സ്വാഭിമാനം തന്നെയാണ് വില്‍ക്കുന്നത്. പണം എണ്ണിനോക്കിയാകരുത് വോട്ടുനല്‍ക്കേണ്ടത്. നമ്മുടെ ഭാവി ആര്‍ക്ക് നല്‍കണമെന്ന് ചിന്തിച്ചുവേണം തീരുമാനമെടുക്കാന്‍. വോട്ട് നാളെയുടെ നന്മയ്ക്കുവേണ്ടിയാകണമെന്നും കമല്‍ഹാസന്‍ പറയുന്നു’.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close