പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

parliament

പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. ജൂണ്‍ 11 വരെ നീളുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ ദില്ലിയിലെത്തി തുടങ്ങി. പുതുതായി ചുമതലയേല്‍ക്കുന്ന എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകുന്നത്.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ജൂണ്‍ 6ന് ലോക്‌സഭ സ്പീക്കറെ തെരഞ്ഞെടുക്കും. തിങ്കളാഴ്ചയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ട് നയപ്രഖ്യാപനം പ്രസംഗം നടത്തുന്നത്. അടുത്ത രണ്ട് ദിവസങ്ങളിലും നയപ്രഖ്യാപനത്തിന് മേല്‍ ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രമേയം അവതരിപ്പിക്കുന്നതോടെയാണ് സമ്മേളനം അവസാനിക്കുന്നത്.

543 അംഗ ലോക്‌സഭയുടെ പത്തിലൊന്ന് സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷത്തിരിക്കാന്‍ യോഗ്യത. 44 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷ കക്ഷിയാക്കണോ എന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കും. പ്രതിപക്ഷ കക്ഷിയായാല്‍ കര്‍ണാടകത്തില്‍ നിന്നുള്ള എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ നേതാവാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close