പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നന പീലിപ്പോസ് തോമസിനുവേണ്ടി വര്‍ഗീസ് ഫിലിപ്പ് പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

പത്തനംതിട്ട കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയാണ് വര്‍ഗീസ് ഫിലിപ്പ് മോനായി. കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് പറഞ്ഞു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഒരു വര്‍ഗീസിനെ പുറത്താക്കിയതുകൊണ്ട് കാര്യമില്ലെന്നും ഫലം വരുമ്പോള്‍ കൂടുതല്‍ വര്‍ഗീസുമാരെ പുറത്താക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. താന്‍ പറഞ്ഞതെല്ലാം വസ്തുതയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും പി സി ജോര്‍ജ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close