പത്തിരി

Pathiri step by step

അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. “പത്തിരിയും കോഴി ഇറച്ചിയും” സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close