പത്തുദിവസത്തിനിടെ രണ്ടാമത്തെ മുങ്ങിമരണം

പത്തുദിവസത്തിനിടെ ഇടുക്കിയെ നടുക്കി രണ്ടാമത്തെ കൂട്ടമുങ്ങിമരണവും. രണ്ടു സംഭവത്തിലായി ഏഴുപേരാണ് മരിച്ചത്. ഏപ്രില്‍ എട്ടിന് ആലപ്പുഴ കടലില്‍ കുളിക്കാനിറങ്ങിയ ഇടുക്കി മുരിക്കാശ്ശേരി പടമുഖം സണ്‍േഡ സ്‌കൂളിലെ മൂന്നു കുട്ടികള്‍ മരിച്ചിരുന്നു.

കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാലുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. സിറിയക് ഫിലിപ്പ്, സ്റ്റെല്‍വിന്‍, ബോണി ജോബി എന്നിവരാണ് മരിച്ചത്. അഖില്‍ റോയിയാണ് രക്ഷപ്പെട്ടത്. സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്കുപോയ സംഘത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെയും തീരദേശ പോലീസിന്റെയും സഹായത്തോടെ ഒരുദിവസം നീണ്ട തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ഈ അപകടത്തിന്റെ ഓര്‍മകള്‍ മായുംമുമ്പാണ് വെള്ളിയാഴ്ച രണ്ടാമത്തെ അപകടം.

മൂന്നാറില്‍നിന്ന് മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ബന്ധുക്കളായ നാലുപേര്‍ കാലടിയില്‍ പെരിയാറില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൂന്നാര്‍ ന്യൂ കോളനിയിലെ സുരേഷ്, രാജേഷ്, തിരുപ്പൂരില്‍ പഠിക്കുന്ന ജോസഫ്, മറയൂര്‍ സ്വദേശി അന്തോണി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇവര്‍ വ്യാഴാഴ്ചയാണ് മലയാറ്റൂരിലേക്ക് പുറപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close