പത്മനാഭസ്വാമി ക്ഷേത്രം; ബി നിലവറ തുറന്നതായി റിപ്പോര്‍ട്ട്

പത്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ നിരവധി തവണ തുറന്നതായി മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. ബി നിലവറയില്‍ നിന്ന് സ്വര്‍ണ്ണ പാത്രങ്ങളും വെള്ളിക്കട്ടകളും പുറത്തേക്കു കൊണ്ടുപോയി. 1990ല്‍ രണ്ട് തവണയും 2002ല്‍ അഞ്ച് തവണയും നിലവറ തുറന്നു. വിനോദ് റായിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു. ബി നിലവറ തുറന്നിട്ടില്ലെന്നായിരുന്ന രാജ കുടുംബം കോടതിയെ ബോധിപ്പിച്ചിരുന്നത്. ഈ വാദമാണ് സിഎജി റിപ്പോര്‍ട്ടോടെ പൊളിയുന്നത്. ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നും മഹസര്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്ഷേത്ര ഭരണത്തിലെ സാമ്പത്തിക കാര്യത്തില്‍ സുധാര്യതയില്ല. ക്ഷേത്രട്രസ്റ്റും സ്വത്തുക്കളും ഓഡിറ്റിംഗില്‍ ഉള്‍പ്പെടുത്തണം. ഓഡിറ്റിംഗിനായി 60 ക്ഷം രൂപ അനുവദിക്കണമെന്നും വിനോദ് റായിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അതിനിടെ ക്ഷേത്രത്തിലെ എ നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് മൂല്യനിര്‍ണയ സമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഉത്തരവിന് ശേഷം നിലവറകള്‍ തുറന്നു പരിശോധിക്കുന്നതിന് തടസ്സമുള്ളതായും മൂല്യനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close